ആട്ട പായ്ക്കറ്റിൽ പുഴുക്കൾ

Saturday 07 August 2021 12:38 AM IST

കൊല്ലങ്കോട്: സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ആട്ടയിൽ വണ്ടും പുഴുക്കളുമെന്ന് വ്യാപക പരാതി. വടവന്നൂർ എ.ആർ.ഡി 88 നമ്പർ റേഷൻകടയിൽ നിന്നും പൊതുവിഭാഗം കാർഡുടമയ്ക്ക് വിതരണം ചെയ്ത ആട്ട പായ്ക്കറ്റിലാണ് പുഴുക്കളെ കണ്ടെത്തിയത്. അരിപ്പയിൽ അരിച്ചെടുത്തപ്പോഴാണ് ചെറു വണ്ടുകളെയും നിരവധി പുഴുക്കളെയും കണ്ടെത്തിയതെന്ന് കാർഡുടമ പറയുന്നു. റേഷൻ കടകൾ വഴി ലഭിക്കുന്ന ഭക്ഷ്യസാധനങ്ങൾ ഗുണനിലവാരം കുറഞ്ഞതാണെന്ന ആക്ഷേപം വ്യാപകമായതിനെ തുടർന്ന് ജില്ലയിൽ പൊതുവിതരണ വകുപ്പ് പരിശോധനകൾ ആരംഭിച്ചു. ഭക്ഷ്യവസ്തുക്കളിൽ തൂക്ക കുറവും ഗുണനിലവാരമില്ലായ്മയും കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement
Advertisement