കടയിൽ പോകാനും സർട്ടിഫിക്കറ്റ്: ഉത്തരവിൽ ഉറച്ച് സർക്കാർ

Saturday 07 August 2021 12:00 AM IST

തിരുവനന്തപുരം: കടകളിലും മറ്റ് സ്ഥാപനങ്ങളിലും പോകുന്നതിന് വാക്സിനേഷനോ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ വേണമെന്നതടക്കം ജനങ്ങളെ വലയ്ക്കുന്ന പുതിയ നിയന്ത്രണങ്ങൾ തിരുത്തണമെന്ന ആവശ്യം സർക്കാർ തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കെ.ബാബുവാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, ആരോഗ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് സ്പീക്കർ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി മറുപടി നൽകണമെന്ന ആവശ്യത്തിനും അദ്ദേഹം വഴങ്ങിയില്ല. പുതിയ നിയന്ത്രണങ്ങൾ സ്ഥിതിഗതികൾ പഠിച്ചാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ് വിശദീകരിച്ചു. ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കാൻ ശ്രമിക്കുമ്പോൾ പൊലീസ് നടപടി സ്വാഭാവികമാണ്. കേരളത്തിൽ മൂന്നാം തരംഗത്തിനുള്ള സാദ്ധ്യതയാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം തരംഗം അവസാനിച്ചിട്ടുമില്ല. കുറച്ചു ദിവസങ്ങൾക്കുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയോ അതിന് മുകളിലോ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാം തരംഗം രൂക്ഷമാകും. ഇപ്പോഴും പകുതിയോളം പേർക്ക് രോഗവ്യാപനത്തിനുള്ള സാദ്ധ്യതയാണ് സീറോ സർവലൻസ് സർവേ പറയുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പുറത്തിറങ്ങാൻ 500 രൂപ മുടക്കി ആർ.ടി.പി.സി.ആർ.എടുക്കണമെന്ന സർക്കാർ ഉത്തരവ് തിരുത്തിയില്ലെങ്കിൽ സംസ്ഥാനത്ത് പൊലീസ് ഭീകരതയാണുണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാർ ക്വാട്ട നിശ്ചയിച്ചതിനെ തുടർന്നു പൊലീസ് ജനങ്ങൾക്കുമേൽ വ്യാപകമായി പെറ്റി അടിച്ചേൽപ്പിക്കുകയാണ്. പെൺകുട്ടികളെ അസഭ്യം പറയുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന പൊലീസിനെ സർക്കാർ കയറൂരി വിട്ടിരിക്കുന്നു. പകുതിയിൽ താഴെ ജനങ്ങൾ മാത്രമാണ് വാക്സിനെടുത്തിട്ടുള്ളത്. ഇങ്ങനെയായാൽ കച്ചവടവും പണി സ്ഥലങ്ങളും പ്രതിസന്ധിയിലാവുമെന്നും സതീശൻ പറഞ്ഞു.

അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് 5​ ​മി​നി​റ്റ്;
ശ്ര​ദ്ധ​ ​ക്ഷ​ണി​ക്ക​ലി​ന് 10​ ​മി​നി​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​നി​യ​മ​സ​ഭ​യി​ൽ​ ​ശൂ​ന്യ​വേ​ള​യി​ൽ​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യ​ ​നോ​ട്ടീ​സ് ​ന​ൽ​കു​ന്ന​യാ​ളി​ന് ​സം​സാ​രി​ക്കാ​ൻ​ ​പ​ത്ത് ​മി​നി​ട്ടും,​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​മൂ​ന്ന് ​മി​നി​റ്റും​ ​ന​ൽ​കു​ന്ന​താ​ണ് ​പ​തി​വ്.​ ​എ​ന്നാ​ൽ,​ ​ഇ​ന്ന​ലെ​ ​സം​ഭ​വി​ച്ച​ത് ​നേ​രേ​ ​തി​രി​ച്ചും.
പു​തി​യ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ​ ​പ്ര​തി​പ​ക്ഷ​ത്തു​ ​നി​ന്ന് ​അ​ടി​യ​ന്ത​ര​പ്ര​മേ​യ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യ​ ​കെ.​ബാ​ബു​ ​സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ,​ ​അ​ഞ്ച് ​മി​നി​ട്ട് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​മൈ​ക്ക് ​ഒാ​ഫ് ​ചെ​യ്തു.​ ​തൊ​ട്ടു​പി​ന്നാ​ലെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ഭ​ര​ണ​പ​ക്ഷ​ത്തെ​ ​കെ.​ബി.​ഗ​ണേ​ശ്കു​മാ​ർ​ ​പ​ത്ത് ​മി​നി​ട്ടും​ ​സം​സാ​രി​ച്ചു.​ ​ഇ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​പ്ര​തി​പ​ക്ഷം​ ​ബ​ഹ​ള​മു​ണ്ടാ​ക്കി.​ ​വെ​ള്ളി​യാ​ഴ്ച​ ​സ​ഭ​ ​നേ​ര​ത്തേ​ ​പി​രി​യു​ന്ന​തി​നാ​ലാ​ണ് ​സ​മ​യ​നി​യ​ന്ത്ര​ണം​ ​ക​ർ​ശ​ന​മാ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു​ ​സ്പീ​ക്ക​റു​ടെ​ ​വി​ശ​ദീ​ക​ര​ണം.
കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​ ​പ്ര​ശ്നം​ ​പ​ല​ത​വ​ണ​ ​സ​ഭ​യി​ൽ​ ​വ​ന്ന​താ​ണെ​ന്നും,​ ​വീ​ണ്ടും​ ​അ​തേ​ ​വി​ഷ​യ​ത്തി​ൽ​ ​നോ​ട്ടീ​സ് ​അ​നു​വ​ദി​ച്ച​ത് ​പ്ര​ത്യേ​ക​ ​പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും​ ​സ്പീ​ക്ക​ർ​ ​പ​റ​ഞ്ഞു.
കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ത്തി​ന് ​ബു​ധ​നാ​ഴ്ച​ ​ഇ​റ​ങ്ങി​യ​ ​ഉ​ത്ത​ര​വാ​ണ് ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സി​ന്
ആ​ധാ​ര​മെ​ന്നും,​ ​ഇ​ക്കാ​ര്യം​ ​സ​ഭ​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​ ​വ​രു​ന്ന​ത് ​ആ​ദ്യ​മാ​ണെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.

Advertisement
Advertisement