മെ​രി​റ്റ് ഈ​വ​നിം​ഗ് പ്രോഗ്രാമും സ്​ത്രീ​ധ​ന വി​രു​ദ്ധ പ്ര​തി​ജ്ഞ​യും

Saturday 07 August 2021 1:40 AM IST

കൊ​ല്ലം : വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യിൽ മി​ക​വ് കാ​ട്ടി​യ വി​ദ്യാർ​ത്ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന മെ​രി​റ്റ് ഈ​വ​നിം​ഗും യു​വ​ജ​ന​ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തിൽ സ്​ത്രീ​ധ​ന വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ആ​ഗ​സ്റ്റ് 8ന് എ​ല്ലാ ശാ​ഖാ​ത​ല​ങ്ങ​ളി​ലും കൊവി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്തു​മെ​ന്ന് ത​ണ്ടാൻ മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു.​ ചി​ങ്ങം ഒന്നിലെ കർ​ഷ​ക​ ദി​ന​ത്തിൽ ശാ​ഖാ​കു​ടും​ബ​ങ്ങ​ളിൽ അ​ടു​ക്ക​ള തോ​ട്ട​നിർ​മ്മാ​ണ​ത്തി​നാ​യു​ള്ള പ​ച്ച​ക്ക​റി വി​ത്തു​കൾ വി​ത​ര​ണം ചെ​യ്യും. തുടർന്ന് സം​ഘ​ട​ന​യി​ലെ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന മു​തിർ​ന്ന മ​രം​ക​യ​റ്റ തൊ​ഴി​ലാളി​ക​ളെ ആ​ദ​രി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡന്റ് ഉ​ളി​യ​ക്കോ​വിൽ രാ​മ​ച​ന്ദ്ര​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ ചേർന്ന യോഗത്തിൽ ജ​ന​റൽ സെ​ക്ര​ട്ട​റി പു​ഷ്​പ​രാ​ജൻ, വൈ​സ് പ്ര​സി​ഡന്റ് മ​യ്യ​നാ​ട് ഭ​ദ്രൻ, ട്ര​ഷ​റർ കൃ​ഷ്​ണൻ​കു​ട്ടി കു​ണ്ട​റ, രാ​ജേ​ന്ദ്രൻ പൊ​ന്നു​ജ, മാ​മ്പു​ഴ മ​ണി​ക​ണ്ഠൻ, സ​ത്യൻ, അ​നിൽ​കു​മാർ കേ​ര​ള​പു​രം, രാ​ജൻ, മ​ദ​നൻ, വി​ഷ്​ണു എ​ന്നി​വർ സംസാരിച്ചു.

Advertisement
Advertisement