മൂന്ന് ലക്ഷം ഡോസ് വാക്സിൻ കൂടി

Saturday 07 August 2021 1:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് 3,02,400 ഡോസ് കൊവീഷീൽഡ് വാക്‌സിൻ കൂടി ലഭ്യമായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960. ഇന്നലെ 2,45,897 പേർ വാക്‌സിൻ സ്വീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 2,15,51,808 പേർക്കാണ് വാക്‌സിൻ നൽകിയത്. 1,52,24,381 പേർക്ക് ഒന്നാം ഡോസും 63,27,427 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്.

Advertisement
Advertisement