ബോംബ് നിർവീര്യമാക്കുന്ന മെഷീൻ ഇനി പോക്കറ്റിലിട്ട് നടക്കാം

Sunday 08 August 2021 11:25 PM IST

•ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥന്റെ കണ്ടുപിടിത്തം


കൊ​ച്ചി​:​ ​സ്ഫോ​ട​ക​ ​വ​സ്തു​ക്ക​ൾ​ ​ക​ണ്ടെ​ടു​ത്താ​ൽ​ ​അ​തു​ ​നി​ർ​വീ​ര്യ​മാ​ക്കാ​ൻ​ ​വാ​ഹ​ന​ങ്ങ​ളി​ലു​പ​യോ​ഗി​ക്കു​ന്ന​ ​ഭാ​ര​മേ​റി​യ​ ​ബാ​റ്റ​റി​യും​ ​ചു​മ​ന്ന് ​പാ​റ​മ​ട​ക​ൾ​ ​തേ​ടി​പ്പോ​കു​ന്ന​ ​ബോം​ബ് ​സ്ക്വാ​ഡി​ന് ​ആ​ശ്വാ​സ​മാ​യി​ ​അ​തേ​ ​സ്ക്വാ​ഡ് ​അം​ഗ​ത്തി​ന്റെ​ ​ക​ണ്ടു​പി​ടി​ത്തം.
പോ​ക്ക​റ്റി​ലി​ട്ട് ​ന​ട​ക്കാ​വു​ന്ന​ ​ബ്ളാ​സ്റ്റിം​ഗ് ​മെ​ഷീ​ൻ​ ​സ്വ​ന്ത​മാ​യി​ ​വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് എ​റ​ണാ​കു​ളം​ ​റേ​ഞ്ച് ​സ്റ്റേ​റ്റ് ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​ബോം​ബ് ​സ്ക്വാ​ഡ് ​അം​ഗം​ ​എ​സ്.​ ​വി​വേ​ക്. അ​ര​ല​ക്ഷം​ ​മു​ത​ൽ​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​വ​രെ​ ​വി​ല​യു​ള്ള​ ​ബ്ളാ​സ്റ്റിം​ഗ് ​മെ​ഷീ​നാ​ണ് ​മൂ​വാ​യി​രം​ ​രൂ​പ​ ​മു​ട​ക്കി​ ​ആ​ല​പ്പു​ഴ​ ​തു​റ​വൂ​ർ​ ​സ്വ​ദേ​ശി​ ​വി​വേ​ക് ​നി​ർ​മ്മി​ച്ച​ത്.​ ​വി​ദേ​ശ​ത്ത് ​ഇ​ത്ത​രം​ ​ബ്ളാ​സ്റ്റിം​ഗ് ​മെ​ഷീ​നാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ബോം​ബ് ​സ്ക്വാ​ഡി​ന്റെ​ ​ഭാ​ഗ​മാ​യ​തോ​ടെ​ ​ഹ​രി​യാ​ന​യി​ൽ​ ​നി​ന്ന് ​ബോം​ബ് ​നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യി​ൽ​ ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ചി​രു​ന്നു. കു​റ​ച്ചു​നാ​ൾ​ ​മു​മ്പ് ​പി​ടി​ച്ചെ​ടു​ത്ത​ ​സ്ഫോ​ട​ക​ ​വ​സ്തു​ക്ക​ൾ​ ​നി​ർ​വീ​ര്യ​മാ​ക്കാ​ൻ​ ​സ​മീ​പ​ ​പ്ര​ദേ​ശ​ത്തെ​ ​പാ​റ​മ​ട​യി​ലേ​ക്ക് ​പോ​യെ​ങ്കി​ലും​ ​വാ​ഹ​നം​ ​ക​ട​ന്നു​ ​പോ​കാ​ത്ത​തി​നാ​ൽ​ ​ബാ​റ്റ​റി​ ​ചു​മ​ന്നു​കൊ​ണ്ടു​ ​പോ​കേ​ണ്ടി​വ​ന്നു.​ ​അ​തോ​ടെ​യാ​ണ് ​ഇ​തി​നൊ​രു​ ​പ​രി​ഹാ​രം​ ​കാ​ണ​ണ​മെ​ന്ന് ​തോ​ന്നി​യ​ത്.​ ​​അ​ങ്ങ​നെ​യാ​ണ് ​ആ​ലോ​ച​ന​ ​മു​റു​കി​യ​തും​ ​ഒ​ടു​വി​ൽ​ ​ഉ​പ​ക​ര​ണം​ ​നി​ർ​മ്മി​ച്ച​തും. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ​വാ​ങ്ങി​യ​ ​ഇ​ല​ക്ട്രോ​ണി​ക് ​സാ​ധ​ന​ങ്ങ​ൾ​കൊ​ണ്ടാ​ണ് ​നി​ർ​മ്മി​ച്ച​ത്. '​പ​വ​‌​ർ​ ​ഓ​ൺ​" ​എ​ന്ന​ ​പേ​രി​ട്ട് ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഡെ​വ​ല​പ്മെ​ന്റ് ​സ്റ്റ​ഡീ​ഡി​ന്റെ​ ​(​സി.​ഡി.​എ​സ്)​ ​അ​ന്തി​മ​ ​അ​നു​മ​തി​ക്കാ​യി​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്. ഈ​യി​ടെ​ ​കൊ​വി​ഡ് ​അ​ണു​ന​ശീ​ക​ര​ണ​ത്തി​നു​ള്ള​ ​അ​ൾ​ട്രാ​വ​യ​ല​റ്റ് ​മെ​ഷീ​ൻ​ ​നി​ർ​‌​മ്മി​ച്ച് ​ബോം​ബ് ​സ്ക്വാ​ഡി​ന് ​കൈ​മാ​റി​യി​രു​ന്നു. പ​ത്തു​വ​ർ​ഷം​ ​മു​മ്പാ​ണ് ​പൊ​ലീ​സി​ൽ​ ​ചേ​ർ​ന്ന​ത്. ഭാ​ര്യ​ ​ര​ശ്മി​യു​ടെ​ ​പി​ന്തു​ണ​യും​ ​കു​ടും​ബ​ത്തി​ന്റെ​ ​പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ​ഊ​‌​ർ​ജം​ ​ന​ൽ​കു​ന്ന​തെ​ന്ന് ​വി​വേ​ക് ​പ​റ​യു​ന്നു.

ബ്ളാസ്റ്റിംഗ് മെഷീൻ

വില : Rs. 45000- 100000

വിവേക് നിർമ്മിച്ചതിന് :Rs. 3000

നിർവീര്യമാക്കൽ

സ്ഫോടക വസ്തുക്കൾ ഒഴിഞ്ഞയിടത്ത് വച്ച് 100 മീറ്രർ മാറി നിന്ന് പൊട്ടിച്ചാണ് നി‌ർവീര്യമാക്കുന്നത്. സ്ഫോടക വസ്തുക്കളിൽ വയറുകൾ ഘടിപ്പിച്ച് അത് നൂറു മീറ്ററിനപ്പുറം വച്ചിരിക്കുന്ന വാഹന ബാറ്ററിയുമായി ബന്ധിപ്പിച്ച് തീപ്പൊരി ചിതറിക്കും.

പവ‌ർ ഓൺ
 ഫോണിൽ നിന്നും പവ‌ർ ബാങ്കിൽ നിന്നും ചാ‌‌ർജ് ചെയ്യാം

 ബാറ്ററി ചാ‌ർജ് ലെവൽ മനസിലാക്കാം

 വയർ ഘടിപ്പിച്ച് ബട്ടൺ അമർത്തിയാൽ മതി

എല്ലാ യൂണിറ്റിലേക്കും നി‌ർമ്മിച്ച് നൽകാൻ തയ്യാറാണ്. സേന എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്.

- എസ്.വിവേക്

Advertisement
Advertisement