കർഷകർക്ക് ആദരം

Tuesday 10 August 2021 12:32 AM IST

പത്തനംതിട്ട : കർഷക ദിനാചരണത്തോടനുബന്ധിച്ച് മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിക്കും. കേര കർഷകൻ, നെൽക്കൃഷി, പച്ചക്കറി സംയോജിത കൃഷി, പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള കർഷകൻ, വനിതാ കർഷക, കർഷക തൊഴിലാളി, ക്ഷീര കർഷകൻ, യുവ കർഷകൻ, വിദ്യാർത്ഥി കർഷകൻ എന്നീ വിഭാഗങ്ങളിലായി പത്ത് പേരെയാണ് തിരഞ്ഞെടുക്കുന്നത്. 2016ന് ശേഷം ആദരിക്കപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല. പേര്, വിലാസം, ഫോൺ നമ്പർ, കൃഷിസ്ഥല വിവരം, കൃഷി വിവരം എന്നിവ വെള്ളക്കടലാസിൽ എഴുതി 11ന് മുമ്പ് കൃഷി ഭവനിൽ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Advertisement
Advertisement