ബിരുദ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

Tuesday 10 August 2021 12:47 AM IST

പത്തനംതിട്ട : കോന്നി എലിമുള്ളുംപ്ളാക്കൽ ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ പുതിയ അദ്ധ്യയന വർഷത്തിലെ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജിൽ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദകോഴ്‌സുകളിൽ അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക് www.ihrdadmissions.org എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും 350 രൂപ (എസ്.സി, എസ്.ടി 150 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം കോളേജിൽ ലഭ്യമാക്കണം. എസ്.സി/എസ്ടി/ ഒ.ഇ.സി വിഭാഗങ്ങൾക്ക് ഫീസ് അനുകൂല്യം ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ : 8547005074.

Advertisement
Advertisement