'യംഗ് ഇന്ത്യ' ഷർട്ടുമായി ഖാദി ബോർഡ്

Tuesday 10 August 2021 12:02 AM IST
'​യം​ഗ് ​ഇ​ന്ത്യ​'​ ​റെ​ഡി​മെ​യ്ഡ് ​ഷ​ർ​ട്ടി​ന്റെ​ ​ലോ​ഞ്ചിം​ഗ് ​ക​ള​ക്ട​ർ​ ​ഡോ.​എ​ൻ.​തേ​ജ് ​ലോ​ഹി​ത് ​റെ​ഡ്ഡി​ ​നി​ർ​വ​ഹി​ക്കു​ന്നു '​യം​ഗ് ​ഇ​ന്ത്യ​'​ ​റെ​ഡി​മെ​യ്ഡ് ​ഷ​ർ​ട്ടി​ന്റെ​ ​ലോ​ഞ്ചിം​ഗ് ​ക​ള​ക്ട​ർ​ ​ഡോ.​എ​ൻ.​തേ​ജ് ​ലോ​ഹി​ത് ​റെ​ഡ്ഡി​ ​നി​ർ​വ​ഹി​ക്കു​ന്നു

കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിലുള്ള കോഴിക്കോട് പ്രോജക്ടിൽ 'യംഗ് ഇന്ത്യ' ഷർട്ട് പുറത്തിറക്കി. ജില്ലയിൽ ഖാദി ബോർഡ് നേരിട്ട് നടത്തുന്ന ഖാദി നെയ്ത്ത് കേന്ദ്രങ്ങളിൽ നിന്നുള്ള തുണികൾ ഉപയോഗിച്ച് പ്രത്യേകം തയ്‌ച്ചെടുത്തവയാണ് 'യംഗ് ഇന്ത്യ' ഷർട്ടുകൾ.

ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി ഷർട്ടിന്റെ ലോഞ്ചിംഗ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ കെ.ഷിബി, അസി. രജിസ്ട്രാർ കെ.ജിഷ, ഗ്രാമവ്യവസായ ഓഫീസർ വിനോദ് കരിമാനി, ജൂനിയർ സൂപ്രണ്ട് വി.വി.രാഘവൻ എന്നിവർ സംബന്ധിച്ചു.

ഓണം പ്രമാണിച്ച് ഖാദി ഭവനുകൾ വഴി വില്പന നടത്തുന്ന 5001 രൂപയുടെ കിറ്റ് 40 ശതമാനം ഡിസ്‌കൗണ്ടിൽ 2,999 രൂപയ്ക്ക് ലഭിക്കും. ജില്ലയിലെ ഖാദി തൊഴിലാളികളുടെ കരവിരുതിൽ നെയ്‌തെടുത്ത ഉത്പന്നങ്ങളാണ് കിറ്റിലുള്ളത്‌.

Advertisement
Advertisement