നൂറനാട് ഹനീഫ് നോവൽ പുരസ്‌കാര സമർപ്പണം നാളെ

Tuesday 10 August 2021 1:07 AM IST

കൊല്ലം: നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് യാസർ അറഫാത്തിന്റെ 'മുതാർക്കുന്നിലെ മുസല്ലകൾ' എന്ന നോവൽ അർഹമായി. 25,052 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്‌കാരം നാളെ നടക്കുന്ന ചടങ്ങിൽ സമിതി ചെയർമാൻ ചവറ കെ.എസ്.പിള്ള സമ്മാനിക്കും. അനുസ്മരണസമിതി സെക്രട്ടറി ജി. അനിൽകുമാർ സ്വാഗതവും കൺവീനർ ആർ.വിപിൻചന്ദ്രൻ നന്ദിയും പറയും.

ഡോ. ജോർജ്ജ് ഓണക്കൂർ, എം.ജി.കെ. നായർ, ചവറ കെ.എസ്. പിള്ള എന്നിവരായിരുന്നു വിധി കർത്താക്കൾ. പ്രശസ്ത നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർത്ഥം യുവ എഴുത്തുകാർക്കായി നൽകുന്ന പുരസ്‌കാരത്തിന് വി.എം. ദേവദാസ്, ഇ. സന്തോഷ്‌കുമാർ, കെ.ആർ. മീര, ബെന്യാമിൻ, സുസ്‌മേഷ് ചന്ദ്രോത്ത്, ഷെമി, സംഗീത ശ്രീനിവാസൻ, സോണിയ റഫീക്ക്, ജി.ആർ. ഇന്ദുഗോപൻ, വി. ഷിനിലാൽ എന്നിവരാണ് മുൻവർഷങ്ങളിൽ അർഹരായത്.

Advertisement
Advertisement