10,​12 സംസ്ഥാന ബോ‌ർഡ് പരീക്ഷ ഫീസ് തിരികെ നൽകണമെന്ന് ഹർജി തള്ളി

Tuesday 10 August 2021 1:59 AM IST

ന്യൂഡൽഹി: കൊവിഡ് മൂലം സംസ്ഥാന ബോർഡ് പരീക്ഷകൾ റദ്ദാക്കിയതിനാൽ പരീക്ഷ ഫീസിനത്തിൽ സ്വകാര്യ സ്കൂളുകൾ
ഈടാക്കിയ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹ‌ർജി സുപ്രീംകോതി തള്ളി. പരീക്ഷകൾക്ക് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നെന്നും അവസാന നിമിഷമാണ് സംസ്ഥാന സർക്കാരുകൾ പരീക്ഷ റദ്ദാക്കിയതെന്നും അതിനാൽ പണം തിരികെ നൽകാനാകില്ലെന്നുമുള്ള സ്കൂളുകളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ,​എം. ഖാണവിൽക്ക‌ർ,​ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് ഹർജി തള്ളിയത്. വിവിധ സ്വകാര്യ സ്കൂളുകൾക്കെതിരെ വിദ്യാ‌ർത്ഥികളാണ് കോടതിയെ സമീപിച്ചത്.

Advertisement
Advertisement