പ്രശാന്തച്ചന്റെ ഇന്ത്യാ പര്യടനത്തിന് തുടക്കം

Wednesday 11 August 2021 12:49 AM IST

കൊച്ചി: തേവര സേക്രഡ് ഹാർട്ട്‌സ് കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളിയുടെ ഇന്ത്യയെ കണ്ടെത്തൽ ബൈക്ക് യാത്രയ്ക്ക് തുടക്കം. തേവര കോളേജ് ഗ്രൗണ്ടിൽ നിന്നാണ് 12വർഷം പഴക്കമുള്ള ബൈക്കിൽ ഒറ്റയ്ക്കുള്ള യാത്രയാരംഭിച്ചത്. ഡിസ്‌കവറിംഗ് ട്രസ്റ്റ് - ഗ്രീൻ - പീസ് ഓൺ ദി ഇന്ത്യൻ റോഡ്സ് എന്ന സന്ദേശമുയർത്തിയാണ് യാത്ര.

കൊച്ചി,കോട്ടയം ,കന്യാകുമാരി, ചെന്നൈ , ബംഗളൂരു, ഹൈദരാബാദ്, ഛത്തീസ്ഗഡ് ,കൊൽക്കത്ത , കൊഹിമ , കാൺപൂർ, കാശ്മീർ ,കോട്ട ,കച്ച്,കൊങ്കൺ, കാസർകോട് വഴി കൊച്ചിയിൽ തിരിച്ചെത്തുമ്പോഴേക്ക് 13,000 കിലോമീറ്ററിലധികം താണ്ടും.

റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഡൗണിന്റെയും ജെ.എസ്.ഡബ്ല്യു സിമന്റ്‌സിന്റെയും സഹകരണത്തോടെയാണ് യാത്ര. കോളേജ് മാനേജർ റവ.ഫാ.പൗലോസ് കിടങ്ങൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ റവ.ഫാ. ജോസ് ജോൺ, റോട്ടറി ഭാരവാഹികളായ മാധവ് ചന്ദ്രൻ, സുജാത മാധവൻ, സൂസി പോൾ, പോൾ രാജ് എന്നിവർ സംബന്ധിച്ചു.

ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാനും ആളുകളുമായി സംസാരിക്കുന്നുമാണ് ആഗ്രഹിക്കുന്നത്. പരമാവധി സ്ഥലങ്ങളും കാഴ്ചകളും.അതാണ് ലക്ഷ്യം.

ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി

Advertisement
Advertisement