നുവാൽസിനു മികച്ച റാങ്കിംഗ്

Wednesday 11 August 2021 12:51 AM IST

കൊച്ചി: ആഗോളതര മത്സരശേഷിയുള്ള മികച്ച സർവകലാശാലകളെ തിരഞ്ഞെടുക്കാൻ നടത്തിയ ഇന്ത്യ ടുഡേ സർവേയിൽ നിയമ സർവകലാശാല വിഭാഗത്തിൽ കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന് (നുവാൽസ്) മികച്ച നേട്ടം.അഖിലേന്ത്യ അടിസ്ഥാനത്തിൽ പ്ലേസ്‌മെന്റിൽ രണ്ടാം റാങ്കും ഇന്റർ യൂണിവേഴ്‌സിറ്റി മൂട്ട് കോർട്ട് മത്സരങ്ങളിൽ ഏറ്റവുമധികം വിജയം കരസ്ഥമാക്കിയ സ്ഥാപനമെന്ന നിലയിൽ നാലാം റാങ്കും മൊത്തം പ്രകടനത്തിൽ ആറാം റാങ്കും നേടി ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായി നുവാൽസ് തിരഞ്ഞെടുക്കപ്പെട്ടു.ഗെയിംഫിക്കേഷൻ, ജീവൻകൗശൽ, എക്‌സിക്യൂട്ടീവ് എൽ.എൽ.എം. പോലുള്ള പരിപാടികൾ നടപ്പാക്കുന്നതോടെ സ്ഥാപനത്തിന്റെ റാങ്കിംഗ് വളരെ മുന്നിലേയ്ക്ക് ഉയരുമെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.സി. സണ്ണി പറഞ്ഞു.

Advertisement
Advertisement