ഓണം ഫെയർ ഉദ്ഘാടനം ഇന്ന്

Wednesday 11 August 2021 12:10 AM IST

പാലക്കാട്: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല ഓണം ഫെയറിന് ഇന്ന് തുടക്കമാകും. രാവിലെ 10.30 ന് സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിൾസ് ബസാറിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. വിപണന കേന്ദ്രങ്ങളിൽ നിന്നും അവശ്യ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കും. പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എത്തേണ്ടത്. ഫെയറിൽ 13 ഇനം സാധനങ്ങൾക്ക് സബ്‌സിഡി ഉണ്ടായിരിക്കുമെന്ന് ഡിപ്പോ മാനേജർ അറിയിച്ചു. ഇന്നു മുതൽ 20വരെ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് സ്റ്റേഡിയം സ്റ്റാൻഡിലുള്ള പീപ്പൾസ് ബസാറിൽ ജില്ലാ ഫെയർ പ്രവർത്തിക്കുക. സപ്ലൈകോയുടെ താലൂക്ക്തല ഫെയറുകൾക്ക് 16 ന് തുടക്കമാകും.

Advertisement
Advertisement