ഐ.എഫ്.എഫ്.കെ എൻട്രികൾ ക്ഷണിക്കുന്നു

Wednesday 11 August 2021 12:26 AM IST

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എൻട്രികൾ സെപ്‌തംബർ പത്തിനകം www.iffk.in വഴി സമർപ്പിക്കണം. ഡിസംബർ 10 മുതൽ 17 വരെ തിരുവനന്തപുരത്താണ് മേള നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് സാഹചര്യങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കും അനുസൃതമായിട്ടായിരിക്കും നടത്തിപ്പ്. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ, മലയാള സിനിമ, ലോക സിനിമ വിഭാഗങ്ങളിലേക്കാണ് സിനിമകൾ സമർപ്പിക്കേണ്ടത്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുളള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്ക് പരിഗണിക്കുക.

Advertisement
Advertisement