വാക്‌സിൻ ചലഞ്ചിൽ ഇടത് കൗൺസിലർമാർക്ക് അസഹിഷ്ണുതയെന്ന് നഗരസഭാ ചെയർപേഴ്സൺ

Friday 13 August 2021 12:26 AM IST
മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​ാ ​ചെ​യ​ർപേഴ്സൺ ​ഫാ​യി​ദ​ ​ബ​ഷീ​റും ഭരണപക്ഷ കൗൺസിലർമാരും വാർത്താസമ്മേളനം നടത്തുന്നു.

  • അഞ്ചു വാർഡുകളിൽ ഇന്ന് സമ്പൂർണ വാക്‌സിനേഷൻ പ്രഖ്യാപനം

മണ്ണാർക്കാട്: നഗരസഭയുടെ വാക്‌സിൻ ചലഞ്ച് വിജയിക്കുന്നതിന്റെ അസഹിഷ്ണുതയാണ് ഇടത് കൗൺസിലർമാർ പ്രകടിപ്പിക്കുന്നതെന്ന് ചെയർമാൻ ഫായിദ ബഷീർ. വാക്‌സിൻ ചലഞ്ചിൽ യാതൊരുവിധ രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടില്ല. എല്ലാ നഗരവാസികളെയും വാക്‌സിനേറ്റഡാക്കുക എന്ന ലക്ഷ്യം മാത്രമാണ് വാക്‌സിൻ ചലഞ്ചിനുള്ളത്.

നഗരസഭയിലെ വാർഡ് 24ൽ വാക്‌സിൻ ടോക്കൺ നൽകിയിട്ടില്ലെന്ന ഇടത് കൗൺസിലർമാരുടെ ആരോപണം ശരിയല്ലെന്നും ചെയർമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാക്‌സിൻ ചലഞ്ചിനെ എതിർത്ത നേതാവിന്റെ കീഴിലുള്ള സി.പി.എം പ്രവർത്തകർ തന്നെ ഇപ്പോൾ വാക്‌സിൻ ചലഞ്ച് നടത്താൻ മുന്നോട്ട് വന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ചെയർമാൻ പറഞ്ഞു.

സമ്പൂർണ വാക്‌സിൻ ചലഞ്ചിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ ഇന്ന്
1, 6, 7, 12, 15 എന്നീ അഞ്ച് വാർഡുകളിൽ സമ്പൂർണ വാക്‌സിനേഷൻ പ്രവർത്തനം നടത്തുമെന്നും തുടർന്നുള്ള ദിവസങ്ങളിൽ മറ്റു വാർഡുകളിലും ഇത് നടപ്പാക്കുമെന്നും മുഴുവൻ യു.ഡി.എഫ് കൗൺസിലർമാരെയും പങ്കെടുപ്പിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ചെയർമാൻ പ്രഖ്യാപിച്ചു.

Advertisement
Advertisement