വാട്ടർ മെട്രോ നിർമാണം അന്തിമഘട്ടത്തിൽ

Friday 13 August 2021 12:51 AM IST

കൊച്ചി: വാട്ടർമെട്രോ പദ്ധതിക്കുള്ള ബോട്ടുകളുടെ നിർമാണം അന്തിമ ഘട്ടത്തിലെന്ന് കെ.എം.ആർഎൽ. ഒന്നാംഘട്ട പരീക്ഷണ സർവീസ് പൂർത്തിയാക്കിയ ശേഷം ബോട്ടുകൾ ഉടൻ കെ.എം.ആർ.എല്ലിന് കൈമാറും. ഷിപ്പിയാർഡിലാണ് ബോട്ടുകളുടെ നിർമാണം നടക്കുന്നത്. ഷിപ്പിയാർഡിലെത്തിയ കെ.എം.ആർ.എൽ എം.ഡി കെ.ആർ.ജ്യോതിലാൽ ബോട്ടുകളുടെ നിർമാണപൂരോഗതി വിലയിരുത്തി. ആദ്യ സർവീസിനൊരുങ്ങുന്ന വൈറ്റില- കാക്കനാട് റൂട്ടിലെ ജെട്ടികളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. വിദേശ രാജ്യങ്ങളിലേതിനു സമാനമായി വെള്ളത്തിൽ പൊങ്ങി കിടക്കുന്നതും എടുത്ത് മാറ്റാനാകുന്നതുമായ ജെട്ടികളാണ് വാട്ടർ മെട്രോയ്ക്കായി തയാറാക്കുന്നത്.യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ സംവിധാനം ഇന്ത്യയിൽ ആദ്യമായി പരീക്ഷിക്കുന്നത് വാട്ടർമെട്രോയിലാണ്. ഫിൻലാൻഡിലെ മറൈൻടെക്കാണ് ബോട്ട് ജെട്ടികൾ നിർമിക്കുന്നത്.

Advertisement
Advertisement