ഉന്നത വിജയികളെ അനുമോദിച്ചു

Friday 13 August 2021 12:52 AM IST

കാലടി: എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് ഗ്രേഡ് നേടി ഉന്നത വിജയം നേടിയ സെബിൻ ആഗസ്തി, ഡോണ തങ്കച്ചൻ, കെ. ബി. കാർത്തിക് എന്നിവരെ ലൈബ്രറി ആൻഡ് ആർട്ട്സ് ക്ലബ്ബ് കല്ലാല പുരസ്കാരം നൽകി അനുമോദിച്ചു.കാലടി പ്ലാന്റേഷൻ തോട്ട മേഖലയിലെ വിദ്യാർത്ഥികൾ കിലോമീറ്ററുകൾ നടന്ന് ടവർ ലൊക്കേഷൻ കണ്ടെത്തിയാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുത്തത്. അനുമോദനം യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ,ഷാജി ഉദ്ഘാടനം ചെയ്തു. കല്ലാല ഫാക്ടറി മാനേജർ ജീനാ ജോസഫ് അവാർഡ് വിതരണം നടത്തി. ലൈബ്രറി പ്രസിഡന്റ്‌ ബിജു മാവിൻചോട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തു മെമ്പർ എം .എം. ഷൈജു, ഡിവിഷൻ ഫീൽഡ് എക്സിക്യുട്ടീവ് ഒ.എൽ.ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement