സംരംഭങ്ങൾക്ക് 500 കോടി കെ.എഫ്. സി വായ്പ

Friday 13 August 2021 12:57 AM IST

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ച 5650 കോടിയുടെ പാക്കേജിൽ ഉൾപ്പെടുത്തി കേരള ഫിനാൻഷ്യൽ കോർപറേഷൻ വ്യവസായ സംരംഭങ്ങൾക്ക് 500 കോടിയുടെ വായ്പാ പാക്കേജ് പ്രഖ്യാപിച്ചു. വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകൾക്കാണിത് ലഭിക്കുക. ഉത്പ്പാദന,​ സേവന മേഖലകളിലെ സംരംഭകർക്ക് പുതിയ യൂണിറ്റുകൾ തുടങ്ങാനും, നിലവിലുള്ള യൂണിറ്റുകൾ വിപുലീകരിക്കാനും സഹായം ലഭിക്കും. കമ്പനികൾക്ക് 20 കോടിയും, പ്രോപ്രെയ്റ്റർഷിപ്പ്, പാർട്ണർഷിപ്പ് എന്നിവയ്ക്ക് 8 കൊടിയുമാണ് പരമാവധി വായ്പ ലഭിക്കുക. 50 കോടി രൂപ വരെ ബാങ്ക് ഗ്യാരന്റി ലഭിക്കും. കൂടുതൽ വിവരങ്ങൾ കെ.എഫ്.സിയുടെ വെബ് സൈറ്റിൽ.

Advertisement
Advertisement