മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

Friday 13 August 2021 12:01 AM IST

അടൂർ : ഏനാദിമംഗലം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷിയുടെ ഭാഗമായി കർഷകർക്കുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലൻ നായർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഉദയരശ്മി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം വാഴോട് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ, വാർഡ് മെമ്പർ സതീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ബി.സുനിൽ, അക്വോകൾച്ചർ പ്രമോട്ടർ പി.കെ സുധ എന്നിവർ പങ്കെടുത്തു. കട്‌ല, രോഹു, ഗ്രാസ്‌കാർപ്പ് തുടങ്ങിയ മത്സ്യങ്ങളാണ് വിതരണം ചെയ്യുന്നത്.

Advertisement
Advertisement