പമ്പാ ത്രിവേണി നവീകരണം അവസാനഘട്ടത്തിൽ

Friday 13 August 2021 11:00 PM IST

തിരുവനന്തപുരം: പ്രളയം തകർത്ത പമ്പാ ത്രിവേണിയെ നവീകരിക്കുന്നതിന് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നദിയുടെ നീരൊഴുക്ക് പൂർവ സ്ഥിതിയിലാക്കി. പാർക്കിംഗ് ഗ്രൗണ്ടും, നദീതീരവും സംരക്ഷിക്കുന്നതിനായി ഗാബിയോൺ വാളിന്റെ നിർമാണം പൂർത്തിയായി വരുന്നു. വാൾ നിർമാണത്തിനായി പ്ലാൻ ഫണ്ടിൽ നിന്ന് 3.86 കോടിയും അനുബന്ധ പ്രവൃത്തികൾക്കവേണ്ടി ഓൺ പ്ലാൻ ഫണ്ടിൽ നിന്നും 71 ലക്ഷവും ഉപയോഗിച്ചാണ് പമ്പ ത്രിവേണിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

Advertisement
Advertisement