കൊവിഡ് വ്യാപിക്കുന്നു അകലം കുറയല്ലേ..

Friday 13 August 2021 12:04 AM IST

രോഗികൾ 2534 , ടി.പി.ആർ 18.78 %

കോഴിക്കോട്: കോഴിക്കോട്ടുകാരുടെ ഓണ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് കൊവിഡ് വ്യാപിക്കുന്നു. ജില്ലയിൽ ഇന്നലെ 2534 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 18.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 2491 പേർ രോഗബാധിതരായി. ഏഴ് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 10 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു . 13794 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 2442 പേർ രോഗമുക്തി നേടി. 25889 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 1848 പേർ മരിച്ചു.

ഉറവിടം വ്യക്തമല്ലാത്തവർ

ആയഞ്ചേരി - 2, ഏറാമല - 1, ഫറോക്ക് - 1, കടലുണ്ടി - 3, കോഴിക്കോട് - 3, കുന്ദമംഗലം - 1, കുന്നുമ്മൽ - 1, മുക്കം - 1, നാദാപുരം - 1, നരിപ്പറ്റ - 1, ഒളവണ്ണ - 1, പേരാമ്പ്ര - 1, പുറമേരി - 3, തിരുവള്ളൂർ - 4, വടകര - 1.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ- 443, അരിക്കുളം -4 , അത്തോളി- 37, ആയഞ്ചേരി -11, അഴിയൂർ- 5, ബാലുശ്ശേരി- 12, ചക്കിട്ടപ്പാറ -22, ചങ്ങരോത്ത് -18, ചാത്തമംഗലം- 36, ചെക്കിയാട് -4, ചേളന്നൂർ- 16, ചേമഞ്ചേരി -22, ചെങ്ങോട്ട്കാവ് -25, ചെറുവണ്ണൂർ- 26, ചോറോട് -36, എടച്ചേരി -14, ഏറാമല- 20, ഫറോക്ക്- 44, കടലുണ്ടി- 43, കക്കോടി -21, കാക്കൂർ- 15, കാരശ്ശേരി -16, കട്ടിപ്പാറ -30, കാവിലുംപാറ-28, കായക്കൊടി -20, കായണ്ണ -1, കീഴരിയൂർ- 8, കിഴക്കോത്ത് -115, കോടഞ്ചേരി- 23, കൊടിയത്തൂർ- 44, കൊടുവള്ളി- 84, കൊയിലാണ്ടി -60, കുടരഞ്ഞി -15, കൂരാച്ചുണ്ട് -22, കൂത്താളി -20, കോട്ടൂർ- 15, കുന്ദമംഗലം -33, കുന്നുമ്മൽ- 5, കുരുവട്ടൂർ- 33, കുറ്റ്യാടി -2, മടവൂർ- 7, മണിയൂർ- 13, മരുതോങ്കര -24, മാവൂർ- 35, മേപ്പയ്യൂർ- 16, മൂടാടി- 32, മുക്കം- 43, നാദാപുരം -29, നടുവണ്ണൂർ-12, നൻമണ്ട- 20, നരിക്കുനി- 11 , നരിപ്പറ്റ -12, നൊച്ചാട് -13, ഒളവണ്ണ -47, ഓമശ്ശേരി -58, ഒഞ്ചിയം- 15, പനങ്ങാട് -20, പയ്യോളി -21, പേരാമ്പ്ര- 24, പെരുമണ്ണ -48, പെരുവയൽ- 25, പുറമേരി -13, പുതുപ്പാടി -47, രാമനാട്ടുകര -42, തലക്കുളത്തൂർ- 28, താമരശ്ശേരി -76, തിക്കോടി- 32, തിരുവള്ളൂർ- 30, തിരുവമ്പാടി- 17, തൂണേരി -9, തുറയൂർ- 7, ഉള്ള്യേരി- 52, ഉണ്ണികുളം -64, വടകര -31, വളയം -12, വാണിമേൽ- 15, വേളം- 27 ,വില്യാപ്പള്ളി -16.

Advertisement
Advertisement