വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കരുതെന്ന് കേന്ദ്രം

Friday 13 August 2021 12:00 AM IST

ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച അന്തർസംസ്ഥാന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കരുതെന്ന് ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. യാത്രകാർക്കുള്ള പ്രോട്ടോക്കാൾ ഏകീകരിക്കണം.

ബംഗാൾ, ഗോവ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച അന്തർ സംസ്ഥാന യാത്രക്കാർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോടെ മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളു. ഇത് ടൂറിസം മേഖലയെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശവുമായി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. സംസ്ഥാന സർക്കാരുകളുമായും ടൂറിസം അസോസിയേഷനുകളിലെ പ്രതിനിധികളുമായും കഴിഞ്ഞ ആഴ്ച ടൂറിസം മന്ത്രാലയം ചർച്ച നടത്തിയിരുന്നു. ഏകീകൃതമായ പ്രോട്ടോക്കാൾ രൂപീകരിക്കാൻ ആരോഗ്യ മന്ത്രാലയവും വ്യാമയാന മന്ത്രാലയവുമായി ചർച്ച നടത്തുമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു.

Advertisement
Advertisement