പൾസ് ഓക്സിമീ​റ്ററുമായി സാങ്കേതിക സർവകലാശാല

Thursday 12 August 2021 11:30 PM IST

തിരുവനന്തപുരം: പൾസ് ഓക്സിമീ​റ്ററിന്റെ സാങ്കേതികവിദ്യ എൻജിനിയറിംഗ് കോളേജുകൾക്ക് സാങ്കേതിക സർവകലാശാല കൈമാറും. തിരുവനന്തപുരം മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ് വികസിപ്പിച്ചെടുത്തതാണ് 'ഓക്സിഫൈൻ' എന്ന ഓക്സീമീറ്റർ. ഇതിലൂടെ പൾസ് നിരക്കും രക്തത്തിലെ ഓക്സിജൻ അളവും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിരീക്ഷിക്കാനാവും. മൈക്റോബി യു.എസ്.ബി പവർ അഡാപ്‌റ്ററുപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നതിനാൽ ബാ​റ്ററികളുടെ ആവശ്യമില്ല. 500- 600 രൂപയേ വിലവരൂ.

Advertisement
Advertisement