കീശ കീറില്ല, പലചരക്ക് വിപണി

Friday 13 August 2021 1:33 AM IST

കൊല്ലം: പതിവിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ഓണക്കാല പലചരക്ക് വിപണിയിൽ കീശ കീറില്ല! കഴിഞ്ഞ ഓണത്തിന് വില കുതിച്ചു കയറുകയായിരുന്നുവെങ്കിൽ ഇത്തവണ വലിയ വ്യത്യാസമില്ലാതെ തുടരുകയാണ്.

ഓണ വിപണിക്കാവശ്യമായ സാധനങ്ങളെല്ലാം മൊത്തക്കച്ചവടക്കാർ സംഭരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും കാര്യമായ വിലവർദ്ധനവിന് സാദ്ധ്യതയില്ല. വിവാഹ ചടങ്ങുകൾക്കടക്കം നിയന്ത്രണം നിലനിൽക്കുന്നതിനാൽ പലചരക്ക് വിപണയിൽ വലിയ കച്ചവടമില്ല. സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റാണ് വിലനിലവാരത്തിൽ മാറ്റം വരാത്തതിന്റെ കാരണമായി വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ഓണത്തിന് ശർക്കരയ്ക്ക് 20 രൂപ കൂടിയിരുന്നു. പച്ചരി, പഞ്ചസാര, പയർ, ഉഴുന്ന് എന്നിവയുടെയും വില ഉയർന്നു. ഇക്കുറി വെളിച്ചെണ്ണ, പയർ, ഉഴുന്ന് എന്നിവയുടെ വില താഴുകയായിരുന്നു.

ഇനം, വില, ഒരുമാസം മുമ്പുള്ള വില

 വെളിച്ചെണ്ണ: 185, 210

 സെവൻ സ്റ്റാർ ജയ അരി: 37, 37

 പച്ചരി: 32, 32

 പഞ്ചസാര: 39, 38

 പയർ: 100, 110

 ഉഴുന്ന്: 105, 115

Advertisement
Advertisement