ഓണച്ചന്ത ആരംഭിച്ചു

Saturday 14 August 2021 12:17 AM IST
ചി​റ്റൂ​ർ​ ​റൂ​റ​ൽ​ ​ക്രെ​ഡി​റ്റ് ​കോ​ ​-​ ​ഓ​പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി​യു​ടെ​ ​ ഓ​ണ​ച്ച​ന്ത കെ.​ ​ര​മേ​ഷ് ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്യുന്നു.

ചിറ്റൂർ: ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ - ഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണച്ചന്തയ്ക്ക് തുടക്കം. തത്തമംഗലം പരുത്തിക്കാവ് പാടശേഖര സമിതി കെട്ടിടത്തിൽ ആരംഭിച്ച ഓണച്ചന്ത ചിറ്റൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കെ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്
കെ.സി. പ്രീത് അദ്ധ്യക്ഷനായി.

ചിറ്റൂർ തത്തമംഗലം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് റാഫി മുഖ്യാതിഥിയായി. തത്തമംഗലം കൃഷി ഭവൻ കൃഷി ഫീൽഡ് ഓഫീസർ എൻ.ടി. ഓമനക്കുട്ടൻ, പരുത്തിക്കാവ് പാടശേഖര സമിതി സെക്രട്ടറി ടി.എ. വിശ്വനാഥൻ, ഡയറക്ടർമാരായ കെ. സഹദേവൻ, എൻ. രാജേഷ്, തസ്‌നിം ആഷിക്ക്, മുൻ നഗരസഭാ കൗൺസിലർ കെ. വിജയകുമാരി, എൻ. ദിനേഷ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement