കലാകാരൻമാർ നിൽപ്പ് സമരം നടത്തി

Saturday 14 August 2021 12:36 AM IST
കലാകാരൻമാർ നടത്തിയ നിൽപ്പ് സമരം.

ചെർപ്പുളശ്ശേരി : കൊവിഡും, ലോക് ഡൗണും മൂലം പ്രതിസന്ധിയിലായ കലാകാരൻമാർ തൊഴിൽ മേഖല സംരക്ഷിക്കണമെന്നാവശ്യപെട്ട് ചെർപ്പുളശ്ശേരിയിൽ നിൽപ്പ് സമരം നടത്തി. മലയാള കലാകാരൻമാരുടെ
ദേശീയ സംഘടനയായ നൻമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമരം സാംസ്‌കാരിക പ്രവർത്തകൻ ബിജുമോൻ പന്തീരുകുലം ഉദ്ഘാടനം ചെയ്തു. നന്മ ജില്ലാ സെക്രട്ടറി ടി.പി. ഹരിദാസൻ അദ്ധ്യക്ഷനായി. ജയശ്രീ വാഴേങ്കട, സുഷമ കുറ്റിക്കോട്, പ്രതീഷ്, ശശീന്ദ്രൻ പട്ടുവം, പി.എം. ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു.

Advertisement
Advertisement