കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് പിഴച്ചതെവിടെ,​ വിദഗ്ദ്ധ സംഘത്തോടൊപ്പം കേന്ദ്ര ആരോഗ്യമന്ത്രിയും സംസ്ഥാനത്തെത്തും

Friday 13 August 2021 10:01 PM IST

ന്യൂഡൽഹി : കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം കേരളത്തിലെത്തുന്നു. തിങ്കളാഴ്ചയാണ് പ്രതിരോധ നടപടികൾ നേരിട്ടുവിലയിരുത്തുന്നതിന് കേന്ദ്രമന്ത്രിയെത്തുന്നത്. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും സംഘം സംന്ദർശിക്കും. ഇതിൽ ആദ്യം കേരളമാണ്,​ മുഖ്യമന്ത്രി പിണറായി വിജയനുമായും മൻസൂഖ് മാണ്ഡവ്യ കൂടിക്കാഴ്ച നടത്തും.

കേന്ദ്ര ആരോഗ്യ സെക്രട്ടറിയും എൻ.സി.ഡി.സി മേധാവിയും മന്ത്രിക്കൊപ്പമുണ്ടാകും. ഓണക്കാലവും ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് ദിനംപ്രതി കുടുതല്‍ രോഗികള്‍ ഉള്ളത് സംസ്ഥാനത്താണ്. ഇന്ന് സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 14 ശതമാനത്തിലധികമാണ്.

Advertisement
Advertisement