കൊവിഡിന്റെ പിടിയിൽ കോളനികൾ

Friday 13 August 2021 11:14 PM IST

പത്തനംതിട്ട : ജില്ലയിലെ പട്ടികജാതി കോളനികളിൽ കൊവിഡ് പിടിമുറുക്കുന്നു. വടശേരിക്കര, പ്രമാടം, ഓമല്ലൂർ, കുന്നന്താനം, കല്ലൂപ്പാറ, ഏഴംകുളം, കോയിപ്രം കോളനികളിൽ വലിയ രീതിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. മെഴുവേലി, ആറന്മുള , കുളനട, കോയിപ്രം, ഓമല്ലൂർ പഞ്ചായത്തുകളിലും സ്ഥിതിരൂക്ഷമാണ്. കോളനികളിലെ കേസുകൾ അമ്പതിൽ താഴയാണെങ്കിലും ദിവസവും പത്ത് പേർക്ക് സ്ഥിരീകരിക്കുന്നുണ്ട്. . ഒരു കുടുംബത്തിലെ ഒരാളിൽ നിന്ന് നാല് ദിവസത്തിനുള്ളിൽ അടുത്തയാൾക്ക് കൊവിഡ് ബാധിക്കുന്നു.

ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 11 ശതമാനമായതും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഓണാഘോഷത്തിൽ നിയന്ത്രണം പാലിച്ചാൽ വലിയ പ്രതിസന്ധിയിൽ നിന്ന് ഒഴിവാകാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

ഇന്നലെ 719 പേർക്ക് കൊവിഡ്


ജില്ലയിൽ ഇന്നലെ 719 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതുമാണ്.

Advertisement
Advertisement