കൊവിഡ്: ഇന്നലെ 20,452 രോഗികൾ

Saturday 14 August 2021 12:22 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 20,452 പേർ കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 1,42,501സാമ്പിളുകളാണ് പരിശോധിച്ചു.14.35ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 114മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 18,394. ചികിത്സയിലായിരുന്ന 16,856പേർ രോഗമുക്തി നേടി. 87തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിന് മുകളിലുള്ളത്. ഈപ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണിലാണ്.

കുറയാത്ത വ്യാപനം

വടക്കൻ ജില്ലകളിൽ വ്യാപനം കുറയാത്ത സാഹചര്യമാണ്. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂർ 2384, പാലക്കാട് 1930, കണ്ണൂർ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസർകോട് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.

ആകെ രോഗികൾ 36,52,090

ചികിത്സയിലുള്ളവർ 1,80,000

രോഗമുക്തർ 34,53,174

കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രി​ 16​ന് ​കേ​ര​ള​ത്തിൽ

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ലെ​ ​കൊ​വി​ഡ് ​ക​ണ​ക്കു​ക​ൾ​ ​കു​റ​യാ​തെ​ ​തു​ട​രു​ന്ന​തി​നാ​ൽ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​വി​ല​യി​രു​ത്താ​ൻ​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​മ​ൻ​സു​ഖ് ​മാ​ണ്ഡ​വ്യ​ 16​ന് ​കേ​ര​ള​വും​ 17​ന് ​അ​സാ​മി​ലെ​ ​ഗു​വാ​ഹ​ട്ടി​യും​ ​സ​ന്ദ​ർ​ശി​ക്കും.

Advertisement
Advertisement