ഫുട്ബാൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു
Sunday 15 August 2021 11:40 PM IST
മ്യൂണിക്ക് :ഗോളുകൾ കൊണ്ട് ജർമ്മൻ ഫുട്ബാളിൽ ഇതിഹാസമെഴുതിയ ഗെർഡ് മുള്ളർ (75) അന്തരിച്ചു. ജർമ്മനിക്ക് 1972ലെ യൂറോകപ്പും 74ലെ ലോകകപ്പും നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മുള്ളർ രാജ്യത്തിനായി 62 മത്സരങ്ങളിൽ 68 ഗോളുകൾ നേടി. ബയേൺ മ്യൂണിക്കിനെ ബുണ്ടസ് ലിഗ,ജർമ്മൻ കപ്പുകളിൽ നാലു തവണ വീതവും യൂറോപ്യൻ കപ്പിൽ മൂന്നു തവണയും ജേതാക്കളാക്കിയതിൽ പ്രധാന പങ്കുവഹിച്ചു. 1970ൽ ബാൾ ഓൺ ഡി ഓർ പുരസ്കാരവും നേടി. യൂറോപ്യൻ ക്ളബ് ഫുട്ബാളിൽ മുള്ളർ കുറിച്ച പല റെക്കാഡുകളും സമീപകാലത്ത് മെസിയും റോബർട്ടോ ലെവാൻഡോവ്സ്കിയുമടക്കമുള്ളവരാണ് മറികടന്നത്.