എൽ.ഐ.സിയുടെ ആദ്യവർഷ പ്രീമിയം വരുമാനം റെക്കാഡ് ഉയരത്തിൽ

Monday 16 August 2021 3:05 AM IST

ചെ​ന്നൈ​:​ ​എ​ൽ.​ഐ.​സി​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ 2.10​ ​കോ​ടി​ ​പോ​ളി​സി​ക​ൾ​ ​വി​റ്റ​ഴി​ക്കു​ക​യും​ ​ആ​ദ്യ​വ​ർ​ഷ​ ​പ്രീ​മീ​യം​ ​വ​രു​മാ​ന​മാ​യി​ 56,284.86​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​റെ​ക്കാ​ഡ് ​തു​ക​ ​നേ​ടി​യെ​ന്നും​ ​ദ​ക്ഷി​ണ​മേ​ഖ​ലാ​ ​സോ​ണ​ൽ​ ​മാ​നേ​ജ​‌​ർ​ ​കെ.​ ​ക​ദി​രേ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ​ ​ചെ​ന്നൈ​ ​അ​ണ്ണാ​ശാ​ല​യി​ലെ​ ​എ​ൽ.​ഐ.​സി​ ​ബി​ൽ​ഡിം​ഗി​ൽ​ ​ദേ​ശീ​യ​പ​താ​ക​ ​ഉ​യ​ർ​ത്തി​യ​ശേ​ഷം​ ​ജീ​വ​ന​ക്കാ​രെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
പോ​ളി​സി​ക​ളി​ൽ​ 74.58​ ​ശ​ത​മാ​ന​വും​ ​പ്രീ​മി​യ​ത്തി​ൽ​ 66.18​ ​ശ​ത​മാ​ന​വു​മാ​ണ് ​എ​ൽ.​ഐ.​സി​യു​ടെ​ ​വി​പ​ണി​ ​വി​ഹി​തം.​ ​എ​ൽ.​ഐ.​സി​യു​ടെ​ ​വി​വി​ധ​ ​സോ​ണു​ക​ളു​ടെ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​ത്തി​ൽ​ ​ദ​ക്ഷി​ണ​ ​മേ​ഖ​ല​യ്ക്കാ​ണ് ​ഒ​ന്നാം​സ്ഥാ​നം.​ ​
കൊ​വി​ഡ് ​സാ​ഹ​ച​ര്യ​ത്തി​ൽ,​ ​ഉ​പ​ഭോ​ക്തൃ​സൗ​ക​ര്യാ​ർ​ത്ഥം​ ​സി2​സി, എസ്.എം.എസ് മുഖേന ജന്മദിനം ആശംസിക്കൽ തുടങ്ങി ഒട്ടേറെ ഒ​ട്ടേ​റെ​ ​പ​ദ്ധ​തി​ക​ൾ​ ​എ​ൽ.​ഐ.​സി​ ​ന​ട​പ്പാ​ക്കി.​ ​കോ​ൾ​ ​ടു​ ​ക​സ്‌​റ്റ​മേ​ഴ്‌​സ് ​(​സി2​സി​)​ ​വ​ഴി​ 53​ ​ല​ക്ഷം​ ​ഉ​പ​ഭോ​ക്താ​ക്ക​ളെ​ ​ബ​ന്ധ​പ്പെ​ട്ട് ​പോ​ളി​സി​ക​ൾ​ ​തു​ട​രു​ക​യും​ ​പു​തു​ക്കു​ക​യും​ ​ചെ​യ്യേ​ണ്ട​തി​ന്റെ​ ​പ്ര​ധാ​ന്യം​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി.​ ​ഇ​തി​നു​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണം​ ​ല​ഭി​ച്ച​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Advertisement
Advertisement