എച്ച്.യു.ഐ.ഡി: സ്വർണാഭരണ വ്യാപാരികളുടെ ധർണ ഇന്ന്

Monday 16 August 2021 3:20 AM IST

കൊച്ചി: സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) നിർബന്ധമാക്കിയ കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും.

രണ്ടു ദശാബ്‌ദമായി നിലനിന്ന ഹാൾമാർക്കിംഗ് സംവിധാനം അടിമുടിമാറ്റിയാണ് എച്ച്.യു.ഐ.ഡി നടപ്പാക്കിയത്. പുതിയ സംവിധാനം വന്ന് 45 ദിവസം കഴിഞ്ഞിട്ടും താറുമാറായി തുടരുകയാണ്. ഇതു സ്വർണവ്യാപാര മേഖലയെ പ്രതിസന്ധിയിലുമാക്കിയ സാഹച്യരത്തിലാണ് പ്രതിഷേധ ധർണ. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ ധർണ ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ട് ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും കൊച്ചി ബി.ഐ.എസ് ഓഫീസിന് മുന്നിലെ ധർണ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസറും ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യാപകമായി 200 സ്ഥലങ്ങളിലാണ് ധർണ.

Advertisement
Advertisement