ക്ഷേമപെൻഷനുകൾ പുന:സ്ഥാപിക്കണം

Tuesday 17 August 2021 12:34 AM IST

മല്ലപ്പള്ളി: സമൂഹത്തിലെ ഏറ്റവും ദുർബലരായ അഗതി മന്ദിരങ്ങളിലെ അന്തേവാസികളുടെ ക്ഷേമപെൻഷനുകൾ പുനസ്ഥാപിക്കണമെന്ന് ഹാബേൽ ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ.സാമുവേൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. റവ. ജോയസ് തുണ്ടുകുളം ഉദ്ഘാടനം ചെയ്തു. റവ. ഷിബു പോൾരാജ്, അഡ്വ. കെ. കൊച്ചുകുഞ്ഞ്, ഡോ. ജോസഫ് ചാക്കോ, ജോസ് പള്ളത്തുചിറ, പി.പി ജോൺ, ലാലു പോൾ, പി.എസ്. തമ്പി , റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement