ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് ചോർത്തൽ: ജനറൽ മാനേജരെ ഉൾപ്പെടെ ചോദ്യംചെയ്തു

Tuesday 17 August 2021 12:00 AM IST

തിരുവല്ല: ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസിലേക്കുള്ള സ്പിരിറ്റ് ചോർത്തി വിറ്റ കേസിലെ പ്രതികളായ നാലാം പ്രതി കമ്പനി ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, അഞ്ചാം പ്രതി പേഴ്സണൽ മാനേജർ പി.യു ഹാഷിം, ആറാം പ്രതി പ്രൊഡക്‌ഷൻ മാനേജർ മേഘ മുരളി എന്നിവരെ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ പുളിക്കീഴ് സി.ഐ ബിജു സ്റ്റേഷനിൽ ചോദ്യം ചെയ്തു.

നാല് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ വീണ്ടും ഹാജരാകാമെന്ന ഉപാധിയിൽ ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴി മറ്റു പ്രതികളുടെ മൊഴിയുമായി ചേർത്ത് പരിശോധിക്കും. മേഘയുടെ മൊഴിയാണ് പ്രധാനമായും ഇന്നലെ രേഖപ്പെടുത്തിയത്. മറ്റു പ്രതികളുടെ ചോദ്യംചെയ്യൽ അടുത്തദിവസവും തുടരും. മൂവരും കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.

ഒരു മാസത്തിലേറെയായി ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതികൾ ഇന്നലെ ചോദ്യംചെയ്യലിന് ഹാജരായത്. പിടിയിലായ മറ്റ് നാല് പേർ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്.

Advertisement
Advertisement