സഹ.പഞ്ചനക്ഷത്ര ഹോട്ടൽ ഇന്ന് പ്രവർത്തനമാരംഭിക്കും

Tuesday 17 August 2021 12:00 AM IST

സുൽത്താൻ ബത്തേരി: സഹകരണ മേഖലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോർട്ട് ആൻഡ് സ്പാ സുൽത്താൻ ബത്തേരിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അറിയിച്ചു. ബത്തേരി ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി കുപ്പാടി പൂളവയലിലാണ് സപ്ത റിസോർട്ട് നിർമ്മിച്ചിരിക്കുന്നത്. നാല് സ്യൂട്ട് അടക്കം 63 മുറികളും രണ്ട് റസ്റ്റോറന്റുകളും 500 പേർക്ക് ഇരിക്കാവുന്ന രണ്ട് കോൺഫറൻസ് ഹാളുകളുമുണ്ട്. ഭാരതീയ, പാശ്ചാത്യ ചികിൽസ സൗകര്യങ്ങളുമുണ്ട്. വാട്ടർ തെറപ്പി ഉൾപ്പെടെയുള്ള ആയുർവേദ,പ്രകൃതി ചികിൽസാ സൗകര്യങ്ങളും സപ്തയിൽ വിശ്രമിക്കാനെത്തുന്നവർക്ക് ലഭിക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യക സൗകര്യവുമുണ്ട്. സ്വിമ്മിംഗ് പൂൾ. മിനി തിയേറ്റർ, ഗെയിമിംഗ് ഏരിയ, ജിം, സ്പാ, ബാങ്കറ്റ് ഹാൾ, പാർക്കിംഗ് ഗ്രൗണ്ട് എന്നിവയുമുണ്ട്. വാർത്താസമ്മേളനത്തിൽ ജനറൽ മാനേജർ കെ.വി. സുരേഷ്ബാബു, ഡയറക്ടർമാരായ സി.ഇ.ചാക്കുണ്ണി, എൻ.സി അബൂബക്കർ, വത്സരാജ്, തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement