മെസിയില്ലാക്കാലത്ത് ബാഴ്സയ്ക്ക് ഗംഭീര വിജയത്തുടക്കം

Tuesday 17 August 2021 3:21 AM IST

കാ​മ്പ്നൂ​:​ ​ഇ​തി​ഹാ​സ​താ​രം​ ​ല​യ​ണ​ൽ​ ​മെ​സി​ ​ക്ല​ബ് ​വി​ട്ട​തി​ന് ​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​ലാ​ലി​ഗ​ ​മ​ത്സ​ര​ത്തി​ൽ​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം​ ​സ്വ​ന്ത​മാ​ക്കി​ ​ബാ​ഴ്​സ​ലോ​ണ.​ ​ലാ​ലി​ഗ​ ​സീ​സ​ണി​ലെ​ ​ത​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​റ​യ​ൽ​ ​സോ​സി​ഡാ​ഡി​നെ​ ​ബാ​ഴ്സ​ ​ര​ണ്ടി​നെ​തി​രെ​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​ത​ക​ർ​ത്തു.​ ​ഡാ​നി​ഷ് ​സ്ട്രൈ​ക്ക​ർ​ ​മാ​ർ​ട്ടി​ൻ​ ​ബ്രാ​ത്ത്‌​വൈ​റ്റ് ​ഇ​ര​ട്ട​ ​ഗോ​ളു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​ജെ​റാ​ർ​ഡ് ​പി​ക്വേ​യും​ ​സെ​ർ​ജി​ ​റോ​ബ​ർ​ട്ടോ​യും​ ​ബാ​ഴ്സ​യ്ക്ക്ക്കാ​യി​ ​ഓ​രോ​ ​ഗോ​ൾ​ ​വീ​തം​ ​നേ​ടി.

ജൂ​ല​ൻ​ ​ലൊ​ബ​റ്റോ​യും​ ​മൈ​കേ​ൽ​ ​ഒ​യാ​ർ​സെ​ബ​ലുമാ​ണ് ​സോ​സി​ഡാ​ഡി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.
ഇ​ത്ത​വ​ണ​ ​ടീ​മി​ലെ​ത്തി​യ​ ​ലെ​ക്കാ​ൾ​ ​വ​ള​രെ​ക്കു​റ​ഞ്ഞ​ ​പ്ര​തി​ഫ​ലം​ ​മ​തി​യെ​ന്ന് ​സ​മ്മ​തി​ച്ച് ​ടീ​മി​ൽ​ ​തു​ട​രു​ന്ന​ ​പി​ക്വെ​യാ​ണ് ​ബാ​ഴ്സ​യു​ടെ​ ​ആ​ദ്യ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ഡി​പെ​യാ​ണ് ​പാ​സ് ​ന​ൽ​കി​യ​ത്.
മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​അ​‌​ത്‌​ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡും​ ​വി​ജ​യം​ ​സ്വ​ന്ത​മാ​ക്കി.2​-1​ന് ​സെ​ൽ​റ്റ ​ഡി​ വി​ഗോ​യെ​യാ​ണ് ​അ​ത്‌​ല​റ്റി​ക്കോ​ ​വീ​ഴ്ത്തി​യ​ത്.
സി​റ്റി​യെ​ ​വീ​ഴ്ത്തി​ ​
ടോ​ട്ട​നം

ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​ക്ക് ​തോ​ൽ​വി​യോ​ടെ​ ​പു​തി​യ​ ​സീ​സ​ണി​ൽ​ ​തു​ട​ക്കം.​ ​ടോ​ട്ട​ൻ​ഹാം​ ​ഹോ​ട്ട്‌​സ്പ​റാ​ണ് ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​സിറ്റി​യെ​ ​വീ​ഴ്ത്തി​യ​ത്.​ ​കൊ​റി​യ​ൻ​ ​താ​രം​ ​സ​ൺ​ ​ഹ്യൂ​ഗ് ​മി​ന്നാ​ണ് 55​-ാം​ ​മി​നി​ട്ടി​ൽ​ ​ടോ​ട്ട​ന​ത്തി​ന്റെ​ ​വി​ജ​യ​ഗോ​ൾ​ ​നേ​ടി​യ​ത്.

Advertisement
Advertisement