വായിച്ചു തുടങ്ങിയ പത്രം കേരളകൗമുദി:മന്ത്രി അനിൽ

Thursday 19 August 2021 12:48 AM IST
കേരളകൗമുദി ബോധപൗർണമി ക്ലബും റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന എന്റെ കൗമുദി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പത്രം എത്തിക്കുന്നത്തിനുള്ള ആദ്യ ചെക്ക് മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം: അക്ഷരം കൂട്ടി വായിക്കാൻ പഠിച്ച നാൾ മുതൽ താൻ വായിച്ചുതുടങ്ങിയ പത്രമാണ് കേരളകൗമുദിയെന്നും, അന്നു മുതൽ കേരളകൗമുദിയുമായുള്ള ഹൃദയബന്ധം തുടരുകയാണെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കേരളകൗമുദി ബോധപൗർണമി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി ക്ലബുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'എന്റെ കൗമുദി 'പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെക്കുറിച്ചറിയാൻ പത്രവായന അത്യന്താപേക്ഷിതമാണ്. വിദേശ വാർത്തകളും എഡിറ്റോറിയലുമടക്കം വായിക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ അറിവ് വർദ്ധിക്കും. കൊവിഡ് കാരണം സ്‌കൂളുകൾ തുറക്കാത്തതിനാൽ, സ്‌കൂളുകളിൽ നൽകിയിരുന്ന പത്രം വിദ്യാർത്ഥികളുടെ വീടുകളിലെത്തിച്ച് അറിവുള്ള പുതുതലമുറയെ വാർത്തെടുക്കാൻ കേരളകൗമുദിയും റോട്ടറി ക്ലബും ചേർന്ന് നടത്തുന്ന പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ് .വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.റോട്ടറി ആർ.ഐ 3211 ഡിസ്ട്രിക്ട് ഗവർണർ ശ്രീനിവാസൻ മുഖ്യാതിഥിയായി. റോട്ടറി പ്രോഗ്രാം ചെയർമാൻ റൊട്ടേറിയൻ ലാൽജി സഹദേവൻ,അസോസിയേറ്റ് ഗവർണർ റൊട്ടേറിയൻ ഷാജി, അസിസ്റ്റന്റ് ഗവർണർ ശ്രീവരാഹം വിജയൻ ,സർക്കുലേഷൻ മാനേജർ അനിൽകുമാർ, അസി.സർക്കുലേഷൻ മാനേജർ കല. എസ്.ഡി എന്നിവർ സംസാരിച്ചു.
റോട്ടറി ക്ലബ് ഓഫ് ട്രാവൻകൂർ പ്രസിഡന്റ് രാഹുൽ രവീന്ദ്രൻ ,സെക്രട്ടറി അനിൽകുമാർ, റോട്ടറി ക്ലബ് ഓഫ് സീ കോസ്റ്റ് പ്രസിഡന്റ് ഹരികൃഷ്ണൻ ,സെക്രട്ടറി അമരസിംഹൻ, റോട്ടറി ക്ലബ് ഓഫ് ടെക്‌നോപാർക്ക് പ്രസിഡന്റ് ഹരീഷ് മോഹൻ,ട്രഷറർ മനു മാധവൻ, റോട്ടറി ക്ലബ് ഓഫ് സബർവൻ പ്രസിഡന്റ് ആൽബർട്ട് അലക്‌സ് ,സെക്രട്ടറി അജിത് ബാബു, അമരവിള സുദർശൻ ജ്വല്ലറി എം.ഡി സുദർശൻ എന്നിവർ മന്ത്രിക്ക് ചെക്ക് കൈമാറി . ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് ചീഫ് എസ് .വിക്രമൻ ഡിസ്ട്രിക്ട് ഗവർണർക്ക് നൽകി.

ക്യാപ്ഷൻ : കേരളകൗമുദി ബോധ പൗർണമി ക്ലബും റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന എന്റെ കൗമുദി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പത്രം എത്തിക്കുന്നത്തിനുള്ള ആദ്യ ചെക്ക് മന്ത്രി ജി.ആർ.അനിൽ റോട്ടറി ക്ലബ് ടെക്‌നോപാർക് പ്രസിഡന്റ് ഹരീഷ് മോഹനിൽ നിന്നും സ്വീകരിക്കുന്നു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ, റോട്ടറി ആർ.എ ഡിസ്ട്രിക്ട് 3211 ഡിസ്ട്രിക്ട് ഗവർണർ ശ്രീനിവാസൻ, റോട്ടറി ക്ലബ് ജില്ലാ അസോസിയേറ്റ് ഗവർണർ റൊട്ടേറിയൻ ഷാജി, പ്രോഗ്രാംചെയർമാൻ റൊട്ടേറിയൻ ലാൽജി സഹദേവൻ എന്നിവർ സമീപം

Advertisement
Advertisement