പഠനോപകരണ കിറ്റ് വിതരണം

Friday 20 August 2021 12:23 AM IST

മല്ലപ്പള്ളി : റിങ്കു ചെറിയാൻ റാന്നി കെയറിന്റെ നേതൃത്വത്തിൽ റാന്നി നിയോജക മണ്ഡലത്തിലെ പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനക്കി​റ്റ് വിതരണം ചെയ്തു. ഒരു ലക്ഷം നോട്ട് ബുക്കുകളും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. കോട്ടാങ്ങൽ പഞ്ചായത്തുതല വിതരണം ചുങ്കപ്പാറയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മരുതേൻ കുന്നേൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം കമ്മി​റ്റി അംഗം ജോസി ഇലഞ്ഞിപ്പുറം അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് മന്ദമരുതി, ബെന്നി മാടത്തുംപടി, റോണി ചെറുവാഴക്കകുന്നേൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement