ഐക്യദാർഢ്യ സദസ് നടത്തി

Friday 20 August 2021 12:31 AM IST

അടൂർ : കടമ്പനാട് മനീഷ കലാകായിക സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ അഫ്ഗാൻ ജനതയ്ക്കായി ഐക്യദാർഢ്യ സദസ് നടത്തി. കടമ്പനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ഉദ്ഘാടനം ചെയ്തു. മനീഷ രക്ഷാധികാരി അഡ്വ. ജലാൽ മുഖ്യപ്രഭാഷണം നടത്തി. സംഘടന സെക്രട്ടറി ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു. ഖജാൻജി അരവിന്ദ് രാജ് സ്വാഗതവും ജോ.സെക്രട്ടറി നിതിൻ രാജ് നന്ദിയും രേഖപ്പെടുത്തി. കിഷോർ കുമാർ, രഞ്ചൻ, അഖിൽനാഥ്‌, വിശാഖ് , അമൽനാഥ്‌ , വിഷ്ണു ,സിബി, രോഹിത് എന്നിവർ പങ്കെടുത്തു

Advertisement
Advertisement