തരൂരിന് ആര്​ നഷ്​ടപരിഹാരം നൽകും: കപിൽ സിബൽ

Friday 20 August 2021 1:43 AM IST

ന്യൂഡൽഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽനിന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയെ കോടതി കുറ്റവിമുക്തനാക്കിയതിനുപിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി മുതിർന്ന പാർട്ടി നേതാവ് കപിൽ സിബൽ. 'തരൂരിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ ഡൽഹി പൊലീസാണ് തെറ്റു ചെയ്തതെന്ന് വന്നിരിക്കുന്നു. ഇത്രനാളും അദ്ദേഹം നേരിടേണ്ടിവന്ന മാനസിക പീഡനം, പക്ഷപാതപരമായ അന്വേഷണം, അദ്ദേഹത്തിന്റെ യശസിനേറ്റ തകർച്ച.. ആരാണ് ഇതിനെല്ലാം നഷ്ടപരിഹാരം നൽകുക?' എന്ന് ട്വിറ്ററിലൂടെ കപിൽ സിബൽ ചോദിച്ചു.

Advertisement
Advertisement