വിദ്യാർത്ഥികൾക്ക് ഓണക്കോടി നൽകി അദ്ധ്യാപകൻ

Saturday 21 August 2021 12:25 AM IST

കടമ്പനാട് : ശൂരനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് സെക്രട്ടറിയും ഗണിതാദ്ധ്യാപകനുമായ തെങ്ങമം ഇന്ദ്രപ്രസ്ഥയിൽ കെ.കൃഷ്ണകുമാർ സ്കൂൾ കുട്ടികൾക്ക് ഓണക്കോടി നൽകിയാണ് ഇത്തവണ പൊന്നോണം ആഘോഷിച്ചത്. സ്കൂളിലെ 20 കുട്ടികൾക്ക് ഉത്രാടദിനത്തിൽ ഓണക്കോടി നൽകി. കൊവിഡ് കാലത്ത് വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ എടുത്തും ജില്ലാ പഞ്ചായത്ത്, എസ്.എസ്.കെ തുടങ്ങിയ സംവിധാനങ്ങളിലൂടെ പഠന സാമഗ്രികൾ തയ്യാറാക്കി നൽകിയും അദ്ധ്യാപകർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന പരിശീലന കൂട്ടായ്മകൾ സംഘടിപ്പിച്ചും ഇദ്ദേഹം ശ്രദ്ധേയനാണ്. ജന്മഗ്രാമമായ തെങ്ങമത്തും സാമൂഹ്യ പ്രവർത്തനത്തിൽ സജീവമാണ് കൃഷ്ണകുമാർ. പി.രാജൻ പിള്ള ഫൗണ്ടേഷൻ, ഗദ്ദിക ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ സെക്രട്ടറി എന്നീ നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. പി.ടി.എ പ്രസിഡന്റ് ഡോ.എൻ.സി. അനിൽകുമാർ, സരസ ചന്ദ്രൻപിള്ള , ഒ.എൻ.പ്രകാശ് എന്നിവർ ചേർന്ന് ഒാണക്കോടി ഏറ്റുവാങ്ങി കുട്ടികൾക്ക് വിതരണം ചെയ്തു.

Advertisement
Advertisement