ശിശുക്ഷേമ സമിതിക്ക് 50 ലക്ഷം രൂപ സഹായം

Saturday 21 August 2021 12:05 AM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന ശിശുക്ഷേമ സമിതിയെ സഹായിക്കാൻ സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. കുട്ടികളുടെ കാര്യത്തിൽ വലിയ പരിഗണനയും കരുതലുമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാൻ പറഞ്ഞു. മുഖ്യമന്ത്രി, ധനമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് നന്ദി അറിയിച്ചു.

Advertisement
Advertisement