'തുളസിവന'ത്തിന്റെ ഉദ്ഘാടനം

Saturday 21 August 2021 12:14 AM IST

മൂവാറ്റുപുഴ: രണ്ടാർ എസ്. എ. ബി .ടി .എം സ്കൂൾ പി.ടി .എയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച 'തുളസി വന'ത്തിന്റെ ഉദ്ഘാടനം മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ നിർവഹിച്ചു. മാനേജർ എം .എം .അലിയാർ മാസ്റ്റർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോർജ് , ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ് മൈതീൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബിൾ സാബു, സ്കൂൾ അഡ്മിനിട്രേറ്റർ കെ. എം. ഷെക്കീർ ,ഹെഡ്മിസ്ട്രസ് ഫൗസിയ എം.എ, അദ്ധ്യാപകരായ, ഷഫ്ന സലീം പി.എസ്, അമ്പിളി എം.കെ, റസീന എന്നിവർ സംസാരിച്ചു. 28 തരം തുളസി തൈകൾ ഉൾപ്പെടുത്തി ഉണ്ടാക്കുന്ന തുളസി വനത്തിൽ നിന്നും തൈകൾ ഓരോ കുട്ടികളുടെ വീട്ടിലും എത്തിക്കും.

Advertisement
Advertisement