ഓഹരികളിൽ നഷ്‌ടം

Saturday 21 August 2021 2:46 AM IST

കൊച്ചി: സെൻസെക്‌സ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത് 300 പോയിന്റിടിഞ്ഞ് 55,329ൽ. നിഫ്‌റ്റി 118 പോയിന്റിടിഞ്ഞ് 16,450ലുമെത്തി. ടാറ്റാ സ്‌റ്റീൽ, റിലയൻസ് ഇൻഡസ്‌ട്രീസ്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയിലെ കനത്ത വിറ്റൊഴിയൽ ട്രെൻഡാണ് തിരിച്ചടിയായത്. ഇന്നലെ സെൻസെക്‌സിന്റെ നിക്ഷേപകമൂല്യം 2.74 ലക്ഷം കോടി രൂപയും കുറഞ്ഞു. 238.10 ലക്ഷം കോടി രൂപയാണ് നിലവിൽ മൂല്യം.

Advertisement
Advertisement