സ്വർണ വ്യാപാരികളുടെ കരിദിനാചരണം

Saturday 21 August 2021 12:05 AM IST

കൊല്ലം: ബി.ഐ.എസിന്റെ ഹാൾമാർക്കിംഗ് യുണീക്ക് ഐ.ഡി നടപ്പാക്കുന്നതിനെതിരെ ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 23ന് കരിദിനാചരണം നടത്തും. കടകൾക്കു മുന്നിൽ പോസ്റ്ററുകൾ പതിപ്പിച്ചാണ് സമരം. പ്രതിഷേധത്തിന്റെ ഭാഗമായി അന്നേദിവസം സ്വർണാഭരണങ്ങൾ ഹാൾ മാർക്കിംഗിന് കൊടുക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റസാക്ക് രാജധാനി, ജില്ലാ ട്രഷറർ അഡ്വ. കെ.എ. ദിൽഷാദ് എന്നിവർ അറിയിച്ചു.

Advertisement
Advertisement