ഓണക്കിറ്റില്ലാതെ ഓണമുണ്ണാൻ 1.86 ലക്ഷം കാർഡ് ഉടമകൾ

Saturday 21 August 2021 12:01 AM IST

 സാധനങ്ങളുടെ ലഭ്യതക്കുറവ് തടസമായി

കൊല്ലം: സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ഏർപ്പെടുത്തിയ ഓണക്കിറ്റ് ജില്ലയിൽ 1,86,621 റേഷൻ കാർഡ് ഉടമകൾക്ക് ലഭിച്ചില്ല. കിറ്റിലുള്ള പല ഇനങ്ങളുടെയും ലഭ്യതക്കുറവ് കാരണം പായ്ക്കിംഗ് വൈകിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മുൻഗണനേതര, സബ്സിഡി, മുൻഗണനേതര സബ്സിഡിരഹിത വിഭാഗങ്ങളിലുള്ളവർക്കാണ് കൂടുതലായും കിറ്റ് കിട്ടാനുള്ളത്.

പരമാവധി ആളുകൾക്ക് തിരുവോണത്തിന് മുമ്പ് കിറ്റ് നൽകാനായി കഴിഞ്ഞ രണ്ട് ദിവസങ്ങൾ അവധിയായിരുന്നിട്ടും റേഷൻ കടകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. ഇന്നലെ വരെ കിട്ടാത്തവർക്ക് ഓണത്തിന് ശേഷം കിറ്റ് ലഭിക്കും. ഈ മാസം ഒന്ന് മുതലാണ് കിറ്റ് വിതരണം ആരംഭിച്ചത്.

ഓണക്കിറ്റ് വിതരണം (ഇന്നലെ വൈകിട്ട് 3 വരെ)

 ജില്ലയിലെ ആകെ കാർഡ് ഉടമകൾ: 7,69,380

 ഇതുവരെ കിറ്റ് ലഭിച്ചവർ: 5,82,759

എ.എ.വൈ: 37,891

മുൻഗണന: 2,65,596

മുൻഗണനേതര സബ്സിഡി: 1,47,787

മുൻഗണനേതര സബ്സിഡി: 1,31,485

Advertisement
Advertisement