കൊച്ചി എഫ്.എമ്മിൽ പ്രത്യേക പരിപാടികൾ

Monday 23 August 2021 12:02 AM IST

കൊച്ചി: ആകാശവാണി കൊച്ചി എഫ്.എം സ്റ്റേഷൻ ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ പ്രത്യേക പരിപാടികൾ അവതരിപ്പിക്കും. രാവിലെ 5.55 ന് സുഭാഷിതം ആലുവ അദ്വൈതാശ്രമ മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ. 6:10 ന് ശ്രീനാരായണഗുരുദേവ കൃതികൾ കാവാലം ശ്രീകുമാർ ആലപിക്കും. ഉച്ചകഴിഞ്ഞ് 3 ന് അരുളാൽ വരും ഇമ്പം എന്ന പേരിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രകൃതി ദർശനം എന്ന ഡോക്യുമെന്ററി അവതരിപ്പിക്കും.
രചന കെ.എൻ. ഷാജി. സ്വാമി മുനി നാരായണപ്രസാദ്, ഗോപാലകൃഷ്ണൻ നെടുങ്കുന്നം, എസ്. രാധാകൃഷ്ണൻ, ഡോ. സുഗീത, കൂടൽ ശോഭൻ എന്നിവർ സംസാരിക്കും. ആപ്പ് news on air.

Advertisement
Advertisement