അതിവേഗ റെയിൽവേ: പ്രതിഷേധം

Monday 23 August 2021 12:05 AM IST

കൊച്ചി: അതിവേഗ റെയിൽപാത ഉപേക്ഷിക്കുക, വഞ്ചിക്കപ്പെട്ട മൂലമ്പിള്ളിക്കാരെ പോലെ സർക്കാർ വീണ്ടും ഇരകളെ സൃഷ്ടിക്കരുത് എന്നീ അവശ്യങ്ങൾ ഉന്നയിച്ച് തിരുവോണനാളിൽ മേനക ജംഗ്ഷനിൽ പ്രകൃതിസംരക്ഷണ വേദി പ്രവർത്തകർ പ്രതിഷേധിച്ചു. ഉദ്യോഗസ്ഥരുടെ വക്രബുദ്ധിക്കൊപ്പം ജനപ്രതിനിധികൾ നിൽക്കരുതെന്ന് അതിജീവന സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സമിതി അംഗം ഏലൂർ ഗോപിനാഥ് പറഞ്ഞു. മൂലമ്പിള്ളിക്കാർക്ക് നൽകിയ നിയമപരമായ വാഗ്ദാനം നടപ്പിലാക്കാൻ ഹൈക്കോടതി 13 വർഷത്തിനു ശേഷവും ഇടപെട്ടിരിക്കുകയാണെന്നും ഏലൂർ ഗോപിനാഥ് പറഞ്ഞു. കെ.കെ. വാമലോചനൻ, കെ.എം.രാധാകൃഷ്ണൻ, കെ.പി. മഹേഷ് ലാൽ, രാഹുൽ കളപ്പുരയ്ക്കൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement