സ്വർണക്കടത്ത് കേസ് ഒരാൾകൂടി അറസ്റ്റിൽ

Monday 23 August 2021 12:12 AM IST

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കൊടുവള്ളി എളേറ്റിൽ വട്ടോളി സ്വദേശി കോട്ടോപാറമ്മൽ മുഹമ്മദ് റാഫി (31)യെയാണ് ഡിവൈ.എസ്.പി കെ.അഷറഫിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ താമരശേരിയിൽ അറസ്റ്റ് ചെയ്തത്.സംഭവ ദിവസം കൊടുവള്ളി സംഘത്തോടൊപ്പം മുഹമ്മദ് റാഫി കരിപ്പൂരിൽ എത്തിയതായി തെളിഞ്ഞു. അർജ്ജുൻ ആയങ്കി സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന ഒരു വാഹനത്തിൽ ഇയാൾ ഉണ്ടായിരുന്നുവെന്നും റാഫിയുടെ കൂടെയുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു. കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, ശശി കുണ്ടറക്കാട്, സത്യനാഥൻ മനാട്ട്, അസീസ് കാര്യോട്ട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി.സജീവ്, എ.എസ്.ഐ ബിജു, വി.കെ.സുരേഷ്, രാജീവ് ബാബു, ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, എസ്.ഐമാരായ സതീഷ് നാഥ്,അബ്ദുൽ ഹനീഫ, ദിനേശ് കുമാർ എന്നിവരും ഡിവൈ.എസ്.പിയുടെ സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement