സമരപരിപാടികളിൽ നിന്ന് പിന്തിരിയണം

Monday 23 August 2021 12:13 AM IST

തിരുവനന്തപുരം: ആഭരണങ്ങളുടെ ഹാൾമാർക്കിംഗ് നിർബന്ധിതമാക്കിയതിന് ശേഷമുളള ആശങ്കകൾ പരിഹരിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി ബി.ഐ.എസ് ഡയറക്‌ടർ ജനറൽ പ്രമോദ് കുമാർ തിവാരി അറിയിച്ചു. അതിനാൽ ഇതിന്റെ പേരിൽ ജൂവലറി വ്യവസായത്തിലെ ഒരു വിഭാഗം ആഹ്വാനം ചെയ്തിരുന്ന സമരം അനാവശ്യമാണെന്നും സമരപരിപാടികളിൽ നിന്നു പിന്തിരിയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഹാൾ മാർക്കിംഗിന് രജിസ്റ്റർ ചെയ്‌ത ജൂവലറികളുടെ എണ്ണം 91,603 ആയെന്നും ഹാൾമാർക്കിംഗിന് അയച്ച ആഭരണങ്ങളുടെ എണ്ണത്തിലും വൻ വർദ്ധനവാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement